വീട്ടുകാർ പുറത്തു പോയ സമയം നോക്കി വീട്ടിൽ വളർത്തുന്ന നായ്ക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ച് ആക്രമണം. എറണാകുളം പുത്തൻകുരിശിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പുത്തൻകുരിശ് സ്വദേശി നയനയുടെ മൂന്ന് മാസം മാത്രം പ്രായമുള്ള പൂപ്പി എന്ന് വിളിക്കുന്ന നായക്ക് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്.
നായ്ക്കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് വെറ്ററിനറി ഡോക്ടർ പറയുന്നത്. മാത്രമല്ല നായക്കുട്ടിയുടെ ആന്തരികാവയവങ്ങൾക്കും പൊള്ളലേറ്റിട്ടുമുണ്ട്. ചില അയൽവാസികളെ സംശയമുണ്ടെന്നാണ് നയന പറയുന്നത്.
എല്ലാ കാര്യങ്ങളും വ്യക്തമാക്കി പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് നയന മാദ്ധ്യമങ്ങളോട് പറഞ്ഞു. നയനയുടെ അമ്മ പുറത്ത് പോയ സമയത്താണ് നായ്ക്കുട്ടിക്കെതിരെ ആക്രമണമുണ്ടായത്.