ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുകയും, വീട്ടില്‍ നിന്ന് വിളച്ചിറക്കി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത 23കാരന്‍ അറസ്റ്റില്‍. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം മാധവം വീട്ടിൽ സഞ്ജയ് എസ് നായരാണ് (23) പിടിയിലായത്.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ഡിസംബറിൽ ഇൻസ്റ്റഗ്രാം വഴി പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങളും, ചിത്രങ്ങളും മറ്റും അയക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കി.
ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുളിക്കീഴ് പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്ത്, പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.