14 വയസുള്ള പെൺകുട്ടിയെ ലൈം​ഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ 56കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ ആര്യനാടാണ് സംഭവം. ആര്യനാട് അത്തിയറ സ്വദേശി ഇൻവാസാണ് (56) അറസ്റ്റിലായത്.  

നെടുമങ്ങാട് ജില്ലാ ആശുപlത്രിയിൽ കഴിഞ്ഞ ദിവസം കുട്ടി ചികിത്സയ്ക്കെത്തിയപ്പോഴാണ് പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതരാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്.  തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ ആര്യനാട് പൊലീസ് കേസെടുത്തു. 

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം പൊലീസ് സ്റ്റേഷനിലെത്തവേ പ്രതിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ.സി.ജിയിൽ വ്യതിയാനമുണ്ടായതാണ് കാരണം. പ്രാഥമിക ചികിത്സ നൽകിയശേഷം മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 

ENGLISH SUMMARY:

56-year-old man arrested for impregnating 14-year-old girl