കെ എസ് ഇ ബി സെക്ഷൻ യാർഡിൽ വെച്ചിരുന്ന 100 കിലോ അലൂമിനിയം കമ്പികൾ ഓട്ടോറിക്ഷയിലെത്തി കടത്തിയ രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരത്തെ ആര്യനാടിനടുത്തുള്ള ഉഴമലയ്ക്കൽ കെ എസ് ഇ ബി സെക്ഷനിലാണ് മോഷണം. 

ആര്യനാട് പള്ളിവേട്ട കൈതൻ കുന്ന് വെട്ടയിൽ വീട്ടിൽ സലിം (58), ആനാട് മണ്ണൂർകോണം മുള്ളുവേങ്ങാമൂട് റോഡരികത്തു വീട്ടിൽ ഹരി (59) എന്നിവരെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിരീക്ഷണാ കാമറാ ദൃശ്യങ്ങൾ നോക്കിയാണ് പ്രതികളെ പിടികൂടിയത്.  

മാർച്ച് 11ന് രാത്രിയായിരുന്നു സംഭവം. കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ഓട്ടോയിലെത്തിയ പ്രതികൾ യാർഡിലെത്തി അലൂമിനിയം ലൈൻ ചുരുൾ കമ്പികൾ കടത്തുകയായിരുന്നു. 

ENGLISH SUMMARY:

100 kg of aluminum wires stolen from KSEB