പ്രതീകാത്മക ചിത്രം
സോഷ്യല്‍മീഡിയ റീലുകള്‍ അമിതമായി കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഉഡുപ്പി ശങ്കരനാരായണ പൊലീസ് സ്റ്റേഷന് പരിധിയിലാണ് കൊലപാതകം നടന്നത്. ഹിലിയാന ഗ്രാമത്തിലെ ഹൊസമതയിലെ ഗണേഷ് പൂജാരി ആണ് പ്രതി . ഭാര്യ രേഖ ഫോണില്‍ അമിതമായി റീലുകള്‍ കാണുന്നതിനെച്ചൊല്ലി ഇവര്‍ക്കിടയില്‍ നേരത്തെയും തര്‍ക്കങ്ങളുണ്ടായിരുന്നു. ഇക്കാര്യം മുന്‍പും പൊലീസിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. മേലില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ദമ്പതികളില്‍നിന്ന് പൊലീസ് ഉറപ്പും വാങ്ങിയിരുന്നു.
എന്നാല്‍ വ്യാഴാച്ച രാത്രി വൈകി വീട്ടിലെത്തിയ പൂജാരി ഭാര്യ റീല്‍സ് കാണുന്നത് കണ്ട് അസ്വസ്ഥനായി. തുടർന്നുണ്ടായ വഴക്കിൽ ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പെയിന്റിങ് തൊഴിലാളി ആയിരുന്നു 42കാരനായ പൂജാരി. 27കാരിയായ ഭാര്യ രേഖ ശങ്കരനാരായണയിലെ ഒരു പെട്രോള്‍ പമ്പില്‍ ജീവനക്കാരി ആയിരുന്നു.