വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കണ്ണൂർ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി കെ.കെ കുഞ്ഞഹമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള പാലയാട് ക്യാമ്പസിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ഹെഡാണ് കുഞ്ഞഹമ്മദ്. ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ തലശ്ശേരിയിലെ ലോഡ്ജിലേക്കും അദ്ധ്യാപകന്റെ ചേംബറിലേക്കും വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഇപ്പോഴാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായെത്തിയത്.