സിനിമാ സ്റ്റൈലില്‍ പൊലീസ് ജിപ്പിന് മുന്നില്‍ നിന്ന് എസ്.ഐയെ അസഭ്യം പറഞ്ഞു യുവാവ് പിടിയില്‍. ആലപ്പുഴയിലെ കായംകുളത്താണ് സംഭവം. എരുവ സ്വദേശി വൈശാഖിനെയാണ് കായംകുളം പൊലീസ് പിടികൂടിയത്.
മദ്യപിച്ച് ഒരു ബൈക്കിൽ പോയ മൂന്ന് പേരെ വൈദ്യ പരിശോധനയ്ക്കെത്തിച്ച സമയത്താണ് വൈശാഖ് വള്ളികുന്നം പൊലീസിനെ അസഭ്യം പറഞ്ഞത്. മുഹമ്മദ് ഹാരിസ്, വിഷ്ണു, അൽത്താഫ് എന്നിവരെയാണ് കായംകുളം ഗവ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചത്. ഈ സമയം വിഷ്ണുവിന്റെ സഹോദരൻ എരുവ സ്വദേശി വൈശാഖ് പൊലീസ് ജീപ്പിലുണ്ടായിരുന്ന എസ്.ഐ രാജീവിനെ അസഭ്യം പറയുകയായിരുന്നു. ശേഷം ജീപ്പിന് മുൻവശത്ത് കയറി നിന്ന് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തു. ഉടന്‍ സ്ഥലത്തെത്തിയ കായംകുളം പൊലീസാണ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. കായംകുളം പ്രിൻസിപ്പൽ എസ്.ഐ രതീഷ് ബാബുവിന്‍റെ നേതൃത്വത്തിലാണ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്.