ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ ഉന്നമിട്ട്, അവരുടെ സ്വര്‍ണാഭരണങ്ങളും ബാഗിലെ പണവും തന്ത്രപൂര്‍വം അടിച്ചുമാറ്റുന്ന സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിലാണ് സംഭവം. യാത്രക്കാരുടെ മാലയും പണവും കവരുന്ന മൂന്നംഗ സംഘത്തെയാണ് പൊലീസ് കുടുക്കിയത്.
വിരുതനഗർ സ്വദേശികളായ വിജയ, മഞ്ജു, അരവിന്ദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിടിയിലായ സ്ത്രീകളുടെ കൈയിൽ നിന്ന് 27 പവനും 2.40 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നിർദ്ദേശമനുസരിച്ച്, നാഗർകോവിൽ എ.എസ്.പി ലളിത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ജെസി മേനകയെ നിയോഗിച്ച് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.
നേശമണിനഗർ പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രതികൾ വിരുതനഗറിൽ വച്ചാണ് അറസ്റ്റിലായത്.