kaladharan-murder-payyannur

കണ്ണൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. വടക്കുമ്പാട് സ്വദേശി കെ.ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരന്‍റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. കലാധരനും അമ്മയും തൂങ്ങിയ നിലയിലും കുട്ടികൾ മുറിയില്‍ നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹങ്ങള്‍. രാത്രി എട്ടു മണിയോടെയാണ് വിവരം പുറത്തറിയുന്നത്. രണ്ടു കുട്ടികളെ കൊലപ്പെടുത്തി മറ്റുള്ളവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. 

മരിച്ച കലാധരനും ഭാര്യയും പിരി‍ഞ്ഞാണ് താമസിക്കുന്നത്. കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച് ഇവർക്കിടയില്‍ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുട്ടികളെ അമ്മയ്ക്കൊപ്പം വിടണമെന്ന് തീരുമാനത്തിലേക്ക് എത്തിയിരുന്നു. ആഴ്ചയിൽ രണ്ട് ദിവസം പിതാവിനൊപ്പവും മറ്റെ ദിവസങ്ങളിൽ അമ്മയ്ക്കൊപ്പം എന്ന നിലയിലായിരുന്നു തീരുമാനം. ഇതിനെ തുടര്‍ന്ന് കലാധരന്‍ വലിയ വിഷമത്തിലായിരുന്നുവെന്നും ഇതിനൊപ്പമുള്ള മറ്റ് കുടുംബ പ്രശ്നങ്ങളുമാണ് മരണകാരണമെന്നാണ് സൂചന. 

കാലാധരനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് വൈകീട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഓട്ടോ ഡ്രൈവറായ ഇദ്ദേഹം തിരികെ വീട്ടിലേക്ക് എത്തുമ്പോള്‍ വീട് അടച്ചിട്ടി നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മുറിയില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്. വീട്ടിലെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്ന പഹിരാഹത്തിന് ശ്രമം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മരണം. 

ENGLISH SUMMARY:

Kannur family death is the central topic, highlighting a tragic incident in Ramathali where four members of a family were found dead. Preliminary investigations suggest family issues may be the cause, with police currently at the scene.