KOZHIKODE 8th April 2012 : CPM activists enjoying the CPM 20th Party Congress near the Tagore hall on Sunday  / Photo: Rinkuraj Mattancheriyil  , Camp CLT #

ഫയല്‍ ചിത്രം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം സ്വര്‍ണക്കൊള്ളയടക്കമുള്ള വിഷയങ്ങളെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. പമ്പയില്‍ നടത്തിയ അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി കാറിലെത്തിയത് തെറ്റായിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ദോഷംചെയ്തു. അയ്യപ്പ സംഗമം നടത്തിയതില്‍ തെറ്റില്ല. എന്നാല്‍ അയ്യപ്പസംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിനെ അംഗങ്ങള്‍ വിമര്‍ശിച്ചു. ഇതിന്റെ രാഷ്ട്രീയം എന്താണെന്നും നേതാക്കള്‍ യോഗത്തില്‍ ചോദിച്ചു. എല്ലാം ഭരണത്തിന് വിട്ടുകൊടുത്ത് പാര്‍ട്ടി മാറി നില്‍ക്കുന്നതിന്‍റെ കുഴപ്പമാണിതെന്നും നേതാക്കള്‍ വിമര്‍ശിച്ചു. 

‘സ്വര്‍ണക്കൊള്ള തിരിച്ചടിച്ചെന്നായിരുന്നു മറ്റൊരു പ്രധാന വിമര്‍ശനം. എന്നാല്‍ എ.പത്മകുമാറിനെതിരായ നടപടി വൈകുന്നതില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ന്യായീകരിച്ചു. കുറ്റത്തില്‍ വ്യക്തത വന്നിട്ടില്ലെന്നായിരുന്നു എം.വി.ഗോവിന്ദന്‍റെ മറുപടി. ശബരിമല തിരിച്ചടിച്ചെന്നാണ് സിപിഎം ജില്ലാ റിപ്പോര്‍ട്ട്. ആഘാതം തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കോര്‍പ്പറേഷന്‍ തോല്‍ക്കാന്‍ കാരണം

കോര്‍പ്പറേഷന്‍ തോല്‍ക്കാന്‍ കാരണം വിഭാഗീയതയാണെന്ന് എസ്.പി ദീപക്ക് വിമര്‍ശിച്ചു. ജില്ലയിലെ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണെന്നും ദീപക്ക് വിമര്‍ശിച്ചു. മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ മേയറായിരുന്ന വികെ പ്രശാന്ത് വിമര്‍ശിച്ചു. മേയര്‍ എന്ന നിലയില്‍ ആര്യ രാജേന്ദ്രന്റെ  പ്രവര്‍ത്തനം ശരിയായില്ലെന്നും മേയര്‍ ജനകീയമായി പ്രവര്‍ത്തിക്കണമായിരുന്നുവെന്നും പ്രശാന്ത് യോഗത്തില്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Kerala Local Body Election Results led to criticism within the CPM Thiruvananthapuram District Committee regarding issues like the gold smuggling case and the Ayyappa Sangamam. The committee identified the impact of these events on the election results and discussed shortcomings in governance and individual performances.