കോഴിക്കോട് കുറ്റ്യാടിയില്‍ ശുചിമുറിയില്‍ ഒളിക്യാമറ വച്ച മധ്യവയ്സ്കന്‍ പിടിയില്‍. അരീക്കര സ്വദേശി അസ്‍ലമാണ് അറസ്റ്റിലായത്. പിടിയിലായ അസ്‍ലമിനെ സ്ത്രീകള്‍ ചേര്‍ന്ന് കൈകാര്യം ചെയ്ത ശേഷം പൊലിസില്‍ ഏല്‍പ്പിച്ചു. അടിയേറ്റ അസ് ലമിന് കൂടുതല്‍ നേരം പിടിച്ചുനില്‍ക്കാനായില്ല.
തെളിവുസഹിതം സ്ത്രീകള്‍ പിടികൂടിയതോടെ കുറ്റം സമ്മതിച്ചു. കുറ്റ്യാടിയില്‍ സ്വകാര്യ ലാബിലെ ശുചിമുറിയിലാണ് പ്രതി മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത്. ജീവനക്കാരികളിലൊരാള്‍ ശുചിമുറിയില്‍ പോയപ്പോഴാണ് മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ട് ബഹളം വച്ചത്.
ലാബ് ഉടമയുടെ സഹോദരനാണ് പ്രതി അസ് ലം. ഇയാളുടെ മൊബൈലില്‍ നിന്ന് കൂടുതല്‍ അശ്ലീല ദൃശ്യങ്ങളും കണ്ടെടുത്തു. അതിനിടെ സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി ലാബ് അടിച്ചുതകര്‍ത്തു.