ഭാര്യാ പിതാവിനൊപ്പം ചേര്‍ന്ന് സ്വന്തം അച്ഛനെയും അമ്മയെയും ക്രൂരമായി മര്‍ദിച്ച മകനെ പൊലീസ് പിടികൂടി. പത്തനംതിട്ട ജില്ലയിലെ ഏനാത്താണ് സംഭവം. ഏനാത്ത് വടക്കടത്തുകാവ് കിളിവയൽ സാഗരനിവാസിൽ സന്ദീപിനെയും ഇയാളുടെ ഭാര്യയുടെ അച്ഛനായ കിരണിനെയുമാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏനാത്ത് വടക്കടത്തുകാവ് കിളിവയൽ സാഗര നിവാസിൽ സുധാകരൻ (55), ഭാര്യ സുലജ എസ് നായർ (60) എന്നിവർക്കാണ് മകന്‍റെ ക്രൂര മർദ്ദനമേറ്റത്. സുധാകരന്‍റെയും സുലജ എസ് നായരുടെയും മൂത്തമകനാണ് അറസ്റ്റിലായ സന്ദീപ്.
ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിയിലാണ് സന്ദീപിന്‍റെ രണ്ടാം ഭാര്യ ജോലി ചെയ്യുന്നത്. രണ്ടാം ഭാര്യയുടെ പിതാവ് കിരണുമായി ചേര്‍ന്നാണ് വയോധികരായ മതാപിതാക്കളെ മര്‍ദിച്ചത്. ആക്രമണത്തിന് കാരണം കുടുംബപ്രശ്നമാണെന്നാണ് വിവരം.