വയോധികയെയും ചെറുമകനെയും ആക്രമിച്ച യുവാവിനെ പൊലീസ് പിടികൂടി.  ഇടയം സ്വദേശിയായ ബണ്ടിചോർ എന്ന് വിളിക്കുന്ന സുജിത്തിനെയാണ് (28) അ‌ഞ്ചൽ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മാർച്ച് 13 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

ഇടയം സ്വദേശിയായ വയോധികയെയും അവരുടെ ചെറുമകനെയും വീട്ടിൽ കയറി ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെയാണ് അഞ്ചല്‍ പൊലീസ് കുടുക്കിയത്. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് റേഷൻകാർഡും ആധാർകാർഡും തീ ഇട്ട് നശിപ്പിക്കുകയും ഇവരുടെ വീട്ടിലെ ഉപകരണങ്ങൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. 

സംഭവത്തിന് ശേഷം പൊലീസ് തിരച്ചില്‍ ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതി സ്ഥലത്ത് എത്തിയെന്ന് രഹസ്യവിവരം ലഭിച്ചു. ഇതേ തുടർന്നാണ് പൊലീസെത്തി ഇയാളെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശേഷം സബ് ജയിലിലേയ്ക്ക് അയച്ചു .ഇയാൾ നേരത്തെ തന്നെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറ‌ഞ്ഞു. 

ENGLISH SUMMARY:

Youth arrested for attacking elderly woman and grandson