കണ്ണൂർ കാർത്തികപുരത്ത് വാട്ടർ സർവീസ് ചെയ്തതിന്റെ തർക്കത്തെ തുടർന്ന് സ്ഥാപനമുടമയെ വാഹനമിടിച്ചു വീഴ്ത്തി. ഹയാസ് ഓട്ടോ ഹബ് ഉടമ ഇസ്മയിലിനെയാണ് വാഹനമിടിപ്പിച്ചത്.  എറിക്സൺ ജോയി എന്ന യുവാവിനെതിരെയാണ് പരാതി. ഉദയഗിരി സ്വദേശിയായ എറിക്സൺ വാട്ടർ സർവീസിനായി നൽകിയ വാഹനം തിരികെ വാങ്ങാനാണ് ഇന്നലെ വൈകിട്ട് സർവീസ് സെന്ററിൽ എത്തിയത്. 

സർവീസ് ചാർജായി ആവശ്യപ്പെട്ട 800 രൂപ നൽകാൻ എറിക്സൺ തയ്യറായില്ല. ഇതിനെ ചൊല്ലി ആദ്യ ഘട്ടത്തിൽ ജീവനക്കാരുമായി തർക്കമുണ്ടായി. ശബ്ദം കേട്ട് സ്ഥാപനം ഉടമ ഇസ്മായിലും എത്തി. തുടർന്ന് ഇസ്മായിലുമായും വാക്കേറ്റമായി. പിന്നാലെ വാഹനത്തിൽ കയറിയ എറിക്സൺ ഇസ്മയിലിനെ ഇടിച്ചുവീഴ്ത്തി. 

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് വാഹനം ഇടിപ്പിച്ചതെന്നാണ് ഇസ്മായിലിന്റെ പരാതി. സ്ഥാപനത്തിലെ മറ്റ് തൊഴിലാളികൾ ചേർന്ന് യുവാവിനെ തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വാഹനവുമായി രക്ഷപ്പെട്ടു. വാഹനം പിന്നീട് ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. എറിക്സണായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരുക്കേറ്റ ഇസ്മായിൽ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ENGLISH SUMMARY:

young man was hit by a vehicle