ബെംഗളൂരുവിൽ അഞ്ചു വയസുകാരനു നേരെ യുവാവിന്റെ കണ്ണില്ലാത്ത ക്രൂരത. ബെൻസങ്കരി ത്യാഗരാജ നഗറിൽ കുട്ടിയെ ചവിട്ടി വീഴ്ത്തുകയും കൂടെയുണ്ടായിരുന്നവരെ വണ്ടിയിടിച്ചു വീഴ്ത്താനും ശ്രമം. ദൃശ്യങ്ങൾ പുറത്തു വന്നതിനു പിറകെ  പ്രതിഷേധം ശക്തമായതോടെ  ജിം പരിശീലീകനായ ആക്രമിക്കെതിരെ  പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ശ്രമം തുടങ്ങി.

കളിച്ചു കൊണ്ടിരുന്ന അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ പിന്നിൽ നിന്നെത്തി ചവിട്ടി വീഴ്ത്തുക. എന്നിട്ട് ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നടന്നുപോകുക. ഇന്ത്യയുടെ ഐ ടി തലസ്ഥാനത്ത് പാട്ടാപകൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ത്യാഗരാജാ നഗറിലെ പോസ്റ്റ് ഓഫീസ് റോഡിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഇടയിലേക്കാണ് 35കാരനായ രഞ്ജൻ കടന്നു വന്നത്. പ്രകോപനമൊന്നുമില്ലാതെ 5വയസുകാരനെ പിറകിൽ നിന്ന് ചവിട്ടി വീഴ്ത്തി. മുഖമടച്ചു വീണ കുട്ടിയുടെ നെറ്റിയിലും ഞെഞ്ചിലും പരുക്കേറ്റു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തെ പൊലീസ് മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി സൂചിപ്പിച്ച് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതിനു പിന്നാലെ കൂടുതൽ ദൃശ്യങ്ങൾ പുറത്തെത്തി.

വീട്ടിലേക്ക് നടന്നു പോയ ഈകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കുട്ടികളുടെ തലയിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയും തലമുടി പിടിച്ചുവലിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടിട്ടു. പെൺകുട്ടികളെ ഉൾപ്പെടെ ഉപദ്രവിച്ചതിനാൽ പോക്സോ വകുപ്പുകൾ ചുമത്താൻ ബനശങ്കരി പൊലീസിന് നിർദേശം നൽകി.അതേ സമയം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ രഞ്ജൻ ചെന്നൈയിലേക്ക് രക്ഷപെട്ടു. 

ENGLISH SUMMARY:

Bangalore child assault case highlights a disturbing incident where a five-year-old was brutally attacked. The incident sparked outrage, leading to a POCSO case and a police investigation into the perpetrator's actions.