മലപ്പുറം മഞ്ചേരിയിൽ 9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന് 110 വർഷം കഠിന തടവും 8.21 ലക്ഷം രൂപ പിഴയും. 36 വയസ്സുകാരനായ ബന്ധുവിനാണു കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പതിനഞ്ചര മാസം അധിക തടവും അനുഭവിക്കണം.
2022 സെപ്റ്റംബർ 20 നായിരുന്നു കേസിനു ആസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വെച്ചും അതിനുശേഷം പല ദിവസങ്ങളിലും പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കി. ഈ കേസിൽ അരീക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്.
മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീ. അഷ്‌റഫ് എ.എം. ആണ് ശിക്ഷ വിധിച്ചത്.