rape-case-ponmudi

ജോലി വാദ്ഗാനം ചെയ്ത് 18കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കാവല്ലൂർ സ്വദേശി മുരുകനെയാണ് (35) വട്ടിയൂർക്കാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. 

പെൺകുട്ടിക്ക് നല്ല ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിക്കുകയും, ഇന്‍റര്‍വ്യൂവിന് പോകുകയാണെന്ന വ്യാജേന പെൺകുട്ടിയെ കാറിൽ പൊൻമുടിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തതായാണ് പരാതി. കാര്‍ യാത്രയ്ക്കിടെ വാഹനത്തില്‍ വെച്ച് തന്നെ മുരുകന്‍ പെണ്‍കുട്ടിയെ  കയറി പിടിക്കാൻ ശ്രമിച്ചു. പെണ്‍കുട്ടി ശക്തമായി എതിര്‍ത്തതോടെ ആ ശ്രമം ഉപേക്ഷിച്ചു.

വാഹനം പൊൻമുടിയിലെത്തിച്ചശേഷം പ്രതി മുറിയെടുക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് താന്‍ ട്രപ്പിലാണെന്ന് പെണ്‍കുട്ടിക്ക് ബോധ്യമായത്. തുടര്‍ന്ന് പെൺകുട്ടി റൂം എടുക്കുന്നത് എന്തിനെന്ന് ചോദിച്ചു. അവള്‍ ബഹളം വെച്ചതോടെ,  ഇവർ തിരികെ മടങ്ങുകയായിരുന്നു. തിരികെ വീട്ടിൽ എത്തിയ പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇതോടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

ENGLISH SUMMARY:

Youth arrested for attempted rape in ponmudi