1. പിടിയിലായ പ്രതി. 2 എഐ ഇമേജ്
പൂർവ വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. എറണാകുളം ജില്ലയിലെ പള്ളുരുത്തിയിലാണ് സംഭവം. വിദ്യാർത്ഥിയുടെ പരാതിയിൽ ചെല്ലാനം സ്വദേശി ബെനഡിക്റ്റിനെയാണ് (40) കണ്ണമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
പൂർവ വിദ്യാർത്ഥിയായ ബാലനെ വീട്ടിൽ വിളിച്ച് വരുത്തിയാണ് അധ്യാപകൻ പീഡനത്തിന് ഇരയാക്കിയത്. അദ്ധ്യാപകനെ പോക്സോ വകുപ്പ് അനുസരിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7.45നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ചെല്ലാനം മാളികപ്പറമ്പിലാണ് ബെനഡിക്റ്റിന്റെ വീട്. ഈ വീട്ടിലേക്ക് പതിനഞ്ചുകാരനെ വിളിച്ചുവരുത്തുകയായിരുന്നു അധ്യാപകൻ. അതിന് ശേഷമാണ് കുട്ടിയെ പീഡിപ്പിച്ചത്. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.