ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ഓൺലൈൻ ജോലിയുടെ പേരിൽ ആലപ്പുഴ തഴക്കര സ്വദേശിയിൽ നിന്ന് കാൽലക്ഷം രൂപ തട്ടിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍. താനെ സ്വദേശിയായ ആദിൽ അക്രം ഷെയ്ഖിനെയാണ് (30) മഹാരാഷ്ട്രയിൽ നിന്ന് പിടികൂടിയത്. മാർക്കെറ്റിംഗ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞു ആൾമാറാട്ടം നടത്തി പരാതിക്കാരനെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. 

ഓൺൈലൻ ടാസ്‌ക് എന്ന പേരിൽ പരാതിക്കാരന് ഗൂഗിൾ മാപ് ലിങ്ക് അയച്ചു കൊടുത്തു. മാപ്പിൽ കാണുന്ന ഹോട്ടലുകൾക്ക് റേറ്റിംഗ് ചെയ്യിപ്പിച്ച ശേഷം ചെറിയ തുകകൾ പ്രതിഫലം നൽകി വിശ്വസിപ്പിച്ചു. തുടർന്ന് നിക്ഷേപം എന്ന പേരിലും മറ്റും പല കാരണങ്ങൾ പറഞ്ഞു. പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി. രണ്ട് ഇടപാടുകളിലായില 25000 രൂപയാണ് പരാതിക്കാരന് നഷ്ടമായത്. 

പണം വാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് ആദിൽ. കേസിലെ മറ്റൊരു പ്രതിയായ ഡൽഹി ഉത്തംനഗർ സ്വദേശിയായ ആകാശ് ശ്രീവാസ്തവയെ (28) സൈബർ ക്രൈം പൊലീസ് ഡൽഹി ഉത്തം നഗറിലുള്ള ബുദ്ധവിഹാർ എന്ന സ്ഥലത്തു നിന്നും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പ്രതിക്കെതിരെ 87 പരാതികൾ നിലവിലുണ്ട്. ഇതിൽ അഞ്ചെണ്ണം കേരളത്തിലാണ്.

ENGLISH SUMMARY:

Online fraud through WhatsApp messages and Google Maps links