കൊച്ചി പാലാരിവട്ടത്ത് ട്രാൻസ് വുമണിനെ ക്രൂരമായി മർദ്ദിച്ച് ലോറി ഡ്രൈവർ. കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതരപരുക്കേറ്റു. ഡ്രൈവറുടെ ആക്രമണത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ രണ്ടുമണിക്ക് പാലാരിവട്ടം മെട്രോ സ്റ്റേഷൻ സമീപം സുഹൃത്തിനെ കാത്തിരുന്നട്രാൻസ് വുമണിനാണ് മർദ്ദനമേറ്റത്. പ്രകോപനം ഒന്നും കൂടാതെയായിരുന്നു ലോറി ഡ്രൈവറിന്റെ മർദ്ദനം. കമ്പി വടി കൊണ്ട് ട്രാൻസ് വുമണിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ട്രാൻസ്ജെൻഡറുകളുടെ കയ്യും കാലും തല്ലിയൊടിക്കും എന്ന് അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നു.
ആക്രമണത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, അക്രമി എത്തിയ വാഹന നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.