car-drifting

തിരുവനന്തപുരം കണിയാപുരത്ത് തിരക്കേറിയ റോഡിൽ അമിതവേഗതയിൽ അപകടകരമായ രീതിയിൽ കാറോടിച്ച് യുവാവിന്റെ അഭ്യാസപ്രകടനം. കണിയാപുരം പാച്ചിറ പെട്രോൾ പമ്പിന് സമീപം രണ്ട് ദിവസം മുമ്പ് രാത്രിയിലായിരുന്നു സംഭവം. നടുറോഡിൽ വാഹനവുമായി ഡ്രിഫ്റ്റിങ് നടത്തിയ യുവാവ്, മറ്റ് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കാനും ശ്രമിച്ചു.

അപകടത്തിൽ നിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാർ ഓടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. തുടർന്ന് പ്രകോപിതരായ നാട്ടുകാർ വാഹനം പിന്തുടർന്ന് പിടികൂടുകയും അടിച്ചുതകർക്കുകയും ചെയ്തു.

സംഭവത്തിൽ നാട്ടുകാർ മംഗലപുരം പൊലീസിൽ കൂട്ടപ്പരാതി നൽകിയിട്ടുണ്ട്. അപകടകരമായി ഓടിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിൽ പോയ പ്രതിക്കായി മംഗലപുരം പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

A young man allegedly performed dangerous drifting stunts while driving at high speed on a busy road near the Pachira petrol pump in Kaniyapuram, Thiruvananthapuram. The car reportedly threatened other vehicles and pedestrians, narrowly missing several people. Angry locals chased the vehicle, caught up with it and vandalised it. Police have seized the car following a collective complaint filed by residents. The driver, who has several criminal cases against him, is absconding, and Mangalapuram police have intensified the search.