മരിച്ച ഗംഗ, അറസ്റ്റിലായ ഗോകുല്‍.

  • നഴ്സിങ് പഠനകാലത്ത് പരിചയപ്പെട്ട് നാല് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും ഗംഗയ്ക്ക് ജോലി തേടിയാണ് വ്യാഴാഴ്ച ബെംഗളൂരുവിൽ എത്തിയതെന്നും വെള്ളിയാഴ്ച രാവിലെയുണ്ടായ തർക്കത്തിനിടെ കത്തികൊണ്ട് വയറ്റിൽ കുത്തിയെന്നുമാണ് പൊലീസ് വിവരം.

ബംഗളൂരുവിൽ അടൂർ സ്വദേശിനിയായ നഴ്സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാലു വർഷമായി അടുപ്പത്തിലായിരുന്ന ഇരുവരും ബെം​ഗളൂരുവിലെത്തിയതിനു പിന്നാലെ രാവിലെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. കൊലപാതകത്തിൽ കൊല്ലം സ്വദേശിയായ ഗോകുൽ കൃഷ്ണയെയയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിലായിരുന്നു കൊലപാതകം.

Also Read: ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടനിലയില്‍; സുഹൃത്ത് പിടിയില്‍

നഴ്സിങ് പഠിക്കുന്ന സമയത്താണ് ​ഗം​ഗയും ​ഗോകുൽ കൃഷ്ണയും പരിചയത്തിലാകുന്നത്. പരിചയം പിന്നീട് അടുപ്പത്തിലാവുകയും നാല് വർഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച കേരളത്തിൽ നിന്നും ബെം​ഗളൂരുവിലെത്തിയ ഇരുവരും തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപം ഒ‍ടിസി റോഡിലുള്ള റിജൻസി ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ​ഗോകുൽ കത്തിയുപയോ​ഗിച്ച് ​ഗം​ഗയുടെ വയറ്റിൽ കുത്തുകയുമായിരുന്നു. ഗംഗയ്ക്ക് ജോലി തിരയാനാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്. 

കൊലപാതകത്തിനുശേഷം ഗോകുൽ തന്നെയാണ് ലോഡ്ജിൽ അധികൃതരോട് കൊലപാതകം വിവരം അറിയുന്നത്. തുടർന്ന് പോലീസിന് വിവരം അറിയിക്കുകയും പൊലീസ് എത്തി ഗോകുലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുള്ള കാരണം ഗോകുൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളൊക്കെ തന്നെ പൊലീസ് നടത്തി വരികയാണ്. മൃതദേഹം ഇപ്പോൾ ബംഗളൂരുയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ഒക്കെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Police have arrested Kollam native Gokul Krishna in connection with the murder of Ganga, a nurse from Adoor, at a lodge near Tavakkal Mastan Dargah on OTC Road in Bengaluru. According to police, the two had been in a four-year relationship after meeting during their nursing studies and traveled from Kerala to Bengaluru on Thursday so Ganga could look for a job, checking into Regency Lodge. Following an argument on Friday morning, Gokul allegedly stabbed Ganga in the abdomen with a knife before informing lodge authorities himself, leading to his arrest by police. Inquest procedures have been completed, the body is kept at a Bengaluru hospital, and police are investigating the motive behind the killing.