ബെംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു. അടൂർ സ്വദേശിനി ഗംഗ(22)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ ബെംഗളൂരുവിലെ താവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ഒടിസി റോഡിലെ റിലെൻസി ലോഡ്ജിലാണ് ഗംഗയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഗോകുല്‍ കൃഷ്ണ(23) അറസ്റ്റിലായി.
ഒരു മിച്ച് നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ നാലുവർഷമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് ഇരുവരും ദർഗയ്ക്ക് സമീപമുള്ള ഒരു ലോഡ്ജിൽ മുറിയെടുക്കുന്നത്. ഇന്ന് രാവിലെയാണ് ഗംഗയെ കൊല്ലപ്പെട്ട രീതിയിൽ കാണുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തി.
കോഴ്സ് പൂര്‍ത്തിയാക്കിയ ഗംഗ ജോലി അന്വേഷണത്തിലായിരുന്നു. ബിഎസ്സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് അഡ്മിഷൻ നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇരുവരും തമ്മിൽ നാലു വർഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
അതേസമയം എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമുള്ള കാരണം വ്യക്തമല്ല. ഗോകുൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്.