indusekhar-rajajinagar

TOPICS COVERED

ബെംഗളൂരു രാജാജിനഗറില്‍ ഏഴുപേരുടെ കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മൂന്ന് കോടി രൂപയുടെ സ്വത്തുക്കള്‍ കൈക്കലാക്കാനാണ് പ്രതി ഇന്ദുശേഖര്‍ ഭാര്യയെയും ഭാര്യയുടെ കുടുംബത്തെയും കൊലപ്പെടുത്തിയെന്നാണ് പുതിയ കണ്ടെത്തല്‍. പ്രതിയെ 10 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ബെംഗളൂരുവിലെ ശ്രീരാംപുരത്തെ 1200 ചതുരശ്രയടി വീട്, ഇതായിരുന്നു  പ്രതി ഇന്ദുശേഖറിന്‍റെ ലക്ഷ്യം. ഭാര്യയുടെ കുടുംബത്തിന്‍റെ പേരിലുള്ള  വീടിന് ഏകദേശം മൂന്ന് കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. ഈ സ്വത്ത് സ്വന്തമാക്കാൻ ഇന്ദുശേഖർ നിരന്തരം ശ്രമിച്ചിരുന്നു. എന്നാല്‍ ഭാര്യയും കുടുംബവും ഇതിനെ എതിര്‍ത്തു. ഇതാണ് കൊലപാതകത്തിന് നയിച്ച പ്രധാന കാരണം. 

ആസൂത്രണം ഇങ്ങനെയാണ്. ഒക്ടോബര്‍ 16 മുതല്‍ വിവിധ ദിവസങ്ങളിലായി ഭാര്യ സുനിത, ഭാര്യയുടെ അമ്മ, ഭാര്യയുടെ രണ്ട് സഹോദരങ്ങള്‍ അവരുടെ ഭാര്യമാര്‍ എഴ് വയസ്സുള്ള അവരുടെ മകന്‍ എന്നിവരെയാണ് ഇയാള്‍ ആട്ടുകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം ഇവരുടെ വിരലടയാളങ്ങള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി മുദ്രപത്രങ്ങളും വാങ്ങി വീട്ടില്‍ സൂക്ഷിച്ചതായും ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. 

കൊലപാതകങ്ങൾക്ക് പിന്നാലെ മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു. നന്തിഹിൽസ്, യേർക്കാട്, ചാമുണ്ഡി ഹിൽസ്, ഷിരാഡി ഘട്ട് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്വത്ത് ലഭിക്കുമെന്ന വാഗ്ദാനം നൽകി 17 വയസ്സുള്ള മകളെ കൊലപാതകങ്ങളില്‍ പങ്കാളിയാക്കിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ഉപേക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനും മകള്‍ കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

നിലവില്‍ മകള്‍ റിമാന്‍ഡിലാണ്. ഏഴ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകമായി അന്വേഷണം തുടരുകയാണ്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്‍റെ നീക്കം

ENGLISH SUMMARY:

New details have emerged in the gruesome murder of seven family members in Bengaluru's Rajajinagar, revealing that prime accused Indushekhar bludgeoned his wife Sunitha and six of her relatives to death with a grinding stone to usurp a house worth ₹3 crore. Beginning October 16, he systematically killed his wife, mother-in-law, two brothers-in-law, their wives, and a seven-year-old nephew, aiming to collect their fingerprints on stamp papers he had stored at home. Police found that he dumped the bodies across Nandi Hills, Yercaud, Chamundi Hills, and Shiradi Ghat, allegedly involving his 17-year-old daughter—now in judicial custody—in disposing of the bodies and destroying evidence. Currently under 10-day police custody, Indushekhar is being interrogated further as investigators gather more evidence regarding the property dispute.