bengaluru-malayali-youth-loses-3-lakh-camera-rapido-parcel-service-delivery-boy-arrested

ബെംഗളൂരുവില്‍ റാപ്പിഡോയുടെ പാഴ്സല്‍ സര്‍വീസ് ഉപയോഗിച്ച മലയാളി യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപയുടെ ക്യാമറ. ലക്ഷ്യസ്ഥാനത്ത് ഡെലിവറി ചെയ്യാതെ ക്യാമറയുമായി മുങ്ങിയ ഡെലിവറി ബോയിയെ പൊലീസ് പിടികൂടി. അതേസമയം റാപ്പിഡോയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയൊന്നും ഉണ്ടായില്ല.

റാപ്പിഡോയുടെ പാഴ്സല്‍ സര്‍വീസിനെ വിശ്വസിച്ച് തന്‍റെ സുഹൃത്തിന് അയച്ച ക്യാമറയാണ് കോട്ടയം സ്വദേശി ശ്യാമിന് ആദ്യം നഷ്ടമായത്. ഡെലിവറി ചെയ്യുന്നതിന് മുന്‍പേ ഡെലിവറി ബോയ് ഒടിപി ചോദിച്ചു. സംശയം തോന്നിയ ശ്യാം ഒടിപി പങ്കുവച്ചില്ലെങ്കിലും ക്യാമറ ഡെലിവറി ചെയ്തതായി സന്ദേശം ലഭിച്ചു. എന്നാല്‍ സുഹൃത്തിന് ക്യാമറ ലഭിച്ചതുമില്ല

 വിവരം റാപ്പിഡോയെ അറിയച്ചപ്പോള്‍ ലഭിച്ചത് തണുപ്പന്‍ പ്രതികരണം. എന്നാല്‍ രാമമൂര്‍ത്തി നഗര്‍ പൊലീസ് കേസ് കാര്യക്ഷമമായി അന്വേഷിച്ച് മൂന്ന് ദിവസം കൊണ്ട് പ്രതിയായ ഡല്‍ഹി സ്വദേശി സുഹൈലിനെ പിടികൂടി. ഇയാളില്‍ നിന്ന് നഷ്ടപ്പെട്ട ക്യാമറയും കണ്ടെടുത്തു. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു