trivandrum-dcc-member

TOPICS COVERED

പണം തട്ടിപ്പ് കേസില്‍ തിരുവനന്തപുരത്തെ ഡി.സി.സി അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍. ആശുപത്രിക്കെതിരെ ഓണ്‍ലൈന്‍ ചാനലില്‍ ചെയ്ത വ്യാജ വാര്‍ത്ത പിന്‍വലിക്കാന്‍ പത്ത് ലക്ഷം രൂപ വാങ്ങുകയായിരുന്നു. പൊലീസിനെ അറിയിച്ച ശേഷം ഡോക്ടര്‍ പണം കൈമാറിയതോടെ സുഹൈല്‍ കയ്യോടെ പിടിക്കപ്പെടുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവും ഡി.സി.സി അംഗവുമൊക്കെയായി തിരുവനന്തപുരത്ത് സജീവമായി നില്‍ക്കുന്നതാണ് സുഹൈല്‍ ഷാജഹാന്‍. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ സന്തത സഹചാരി. ചിറയിന്‍കീഴില്‍ രമ്യ ഹരിദാസും പാര്‍ട്ടിക്കാരും തമ്മില്‍ പ്രശ്നമുണ്ടായപ്പോള്‍ രമ്യക്കൊപ്പം നിന്നയാള്‍. ഒടുവില്‍ തട്ടിപ്പുകേസില്‍ അകത്തായി. 

​തിരുവനന്തപുരത്തെ സബൈന്‍ ആശുപത്രിയില്‍ നിന്ന് പണം തട്ടാനായിരുന്നു ശ്രമം. ആശുപത്രിയേക്കുറിച്ച് മോശം വാര്‍ത്ത തയാറാക്കി ‘ചങ്ങാതിക്കൂട്ടം’ എന്ന ഓണ്‍ലൈന്‍ ചാനലിലിട്ടു. ഈ വീഡിയോ മാറ്റാന്‍ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് സുഹൈല്‍ ഉടമയായ ഡോക്ടര്‍ സബൈന്‍ ശിവദാസനെ സമീപിക്കുകയായിരുന്നു.

പണം നല്‍കാമെന്ന് സമ്മതിച്ച ഡോക്ടര്‍ ഇതിനിടെ പൊലീസിനെ അറിയിച്ചു. ഇതൊന്നുമറിയാതെ സുഹൈല്‍ പണം വാങ്ങാനെത്തി. പണം നല്‍കിയതിന് പിന്നാലെ പൊലീസ് സുഹൈലിനെ പൊക്കി. സുഹൈല്‍ മറ്റ് ആശുപത്രികളിലും സമാന തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്. നേരത്തെ എ.കെ.ജി സെന്‍ററിന് ബോംബെറിഞ്ഞ കേസിലും സുഹൈല്‍ പ്രതിയാണ്. വിദേശത്തേക്ക് മുങ്ങിയ സുഹൈലിനെ ഇന്‍റര്‍പോള്‍ വഴി അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയാണ് ഡി.സി.സി അംഗമായി വിലസിയതും അതിനിടെ തട്ടിപ്പ് നടത്തിയതും.

ENGLISH SUMMARY:

Thiruvananthapuram District Congress Committee (DCC) member Suhail Shajahan has been arrested by the police for attempting to extort ₹10 lakh from a private hospital in exchange for removing a defamatory fake news video. He allegedly published a derogatory report against Sabine Hospital on an online channel named 'Changathikoottam' and demanded money from the hospital owner, Dr. Sabine Sivadasan, to take it down.