• വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തി. ഏഴാംക്ലാസുകാരി ഏഴുമാസം ഗര്‍ഭിണി. 17കാരന്‍ അറസ്റ്റില്‍

ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 17കാരനായ ഐടിഐ വിദ്യാര്‍ഥി പിടിയില്‍. ആര്യനാട് സ്വദേശിയായ യുവാവാണ്പിടിയിലായത്. കുട്ടിയുടെ ബന്ധുവായ യുവാവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. 

കഠിനമായ വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയും ബന്ധുവുമായ 17 കാരൻ കുട്ടിയെ പീഡിപ്പിച്ച കാര്യം അറിയുന്നത്. തുടർന്ന് ഗര്‍ഭഛിദ്രം നടത്തിയെന്നാണ് പൊലീസ് അറിയിക്കുന്നത്.

പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നാലെ 17കാരനെ പൊലീസ് പിടികൂടി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. 

ITI student has been arrested in connection with the sexual assault case:

A 17-year-old ITI student has been arrested in connection with the sexual assault of a seventh-grade girl, which resulted in her becoming pregnant. The youth, a native of Aryanad, was taken into custody. Police investigations revealed that the youth—a relative of the girl—had subjected her to repeated sexual abuse