doctor-rape

യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തന്നെ കേസിൽ ഒളിവിൽ കഴിയുന്ന ഡോ.ജോൺസൺ.കെ.വർഗീസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. പരാതിക്കാരിയുമായി നല്ല ബന്ധമെന്നും, യുവനടി മൂന്ന് കോടി ആവശ്യപ്പെട്ട് നഗ്നനാക്കി മർദ്ദിച്ചു എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഉള്ളത്. ഡോക്ടറെ മർദ്ദിച്ചു കേസിൽ യുവനടിയടക്കം മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

തനിക്കെതിരായ പീഡനപരാതി നേരത്തേ താൻ നൽകിയ ആക്രമണ പരാതിയുടെ പ്രതികാര നടപടിയാണെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഡോ.ജോൺസൺ.കെ.വർഗീസിന്‍റെ ആരോപണം. പരാതിക്കാരിയുടെ കുടുംബ ഡോക്ടർ ആണ് താൻ. ദീർഘകാലമായി തനിക്ക് കീഴിൽ അവര്‍ ചികിത്സ തേടുന്നുണ്ടെന്നും ഡോക്ടര്‍ പറയുന്നു. 

ഒക്ടോബർ പത്തിന് നടന്നതായി പറയുന്ന സംഭവത്തിൽ നവംബർ നാലിന് ശേഷമാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. നവംബർ നാലിന് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ താൻ നൽകിയ പരാതിയിൽ കേസെടുത്തതിന് ശേഷമാണ് പീഡനപരാതി ഉയർന്നത്. തനിക്കെതിരായ കേസ് പ്രതികാര നടപടിയാണോയെന്ന് പരിശോധിക്കണമെന്നും മുൻകൂർ ജാമ്യ ഹർജിയിൽ ഡോ.ജോൺസൺ ആവശ്യപ്പെടുന്നു. 

പരാതിക്കാരിയുടെ ബന്ധുവായ നടി പണം തട്ടാൻ ശ്രമിച്ചു. കടവന്ത്രയിലെ ഫ്ലാറ്റിൽ കെട്ടിയിട്ടും നഗ്നനാക്കിയും വിഡിയോ ചിത്രീകരിച്ചു. മൂന്ന് കോടി രൂപ തരാനാണ് ആവശ്യപ്പെട്ടത്. നടി തന്നോട് പണം ആവശ്യപ്പെടുന്ന വാട്സ് ആപ് ചാറ്റ് ഉണ്ടെന്നും ഡോക്ടർ പറയുന്നു. മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കേസടുത്തതിന് പിന്നാലെ ഡോ.ജോൺസൺ.കെ.വർഗീസ് ഒളിവിലാണ്. 

 

അതിനിടെ ഡോക്ടറെ മർദ്ദിച്ചു എന്ന കേസിൽ യുവനടി, നടൻ ബിപിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവരെ നാളെ വൈകിട്ട് 5 മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ENGLISH SUMMARY:

Dr. Johnson K. Varghese files an anticipatory bail plea while alleging extortion by a Malayalam actress. The ongoing legal battle involves cross-complaints of assault and blackmail currently being investigated by the Kochi police.