pampady-student-blackmailed

കോട്ടയം പാമ്പാടിയില്‍ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു. വിദ്യാർഥി പഠിച്ചിരുന്ന സ്കൂളിലെ പൂർവ വിദ്യാർഥികളാണ് സ്വര്‍ണം തട്ടിയെടുത്തത്. കേസില്‍ പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ്, നിതിൻ നിഷാദ്, ഷെബിൻ എബ്രഹാം എന്നിവരെ പൊലീസ് പിടികൂടി. അമ്മയുടെ ആഭരണങ്ങളാണ് വിദ്യാര്‍ഥി കൈമാറിയത്.

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ വിദ്യാര്‍ഥിയില്‍ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി. പിന്നീട്  ഇലക്ട്രിക് സൈക്കിൾ വിറ്റ് പണം നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. ഇതോടുകൂടി സമ്മർദത്തിലായ വിദ്യാർഥി മാതാപിതാക്കളോട് വിവരം തുറന്ന് പറയുകയായിരുന്നു. തുടര്‍ന്ന് വിദ്യാർഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പാമ്പാടി പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

In a shocking incident at Pampady in Kottayam, three alumni systematically extorted gold ornaments worth Rs 24 lakh from a school student by issuing severe life threats. The accused—Ansal Muhammad, Nithin Nishad, and Shebin Abraham—coerced the victim into handing over his mother's gold jewelry by threatening to kill his parents and sister. The crime came to light when the suspects escalated their demands by pressuring the student to sell his electric bicycle for cash, prompting the family to approach the police. Pampady police have arrested all three suspects and initiated a comprehensive investigation into their financial transactions and potential past criminal activities.