TAGS

കോട്ടയം മുണ്ടക്കയം ചോറ്റി വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാർ യാത്രികനായിരുന്ന പനക്കച്ചിറ സ്വദേശി  ഇല്ലിക്കളത്ത് രാജൻ (63)ആണ് മരിച്ചത്. കഴിഞ്ഞ ഒന്നിനായിരുന്നു അപകടം. കാറോടിച്ച് അപകടമുണ്ടാക്കിയ കൂട്ടിക്കൽ സ്വദേശി ഷാരോൺ റിമാൻഡിലാണ്. 

താൻ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നും കണ്ണടച്ച് വാഹനം ഓടിച്ചെന്നും ഷാരോൺ പൊലീസിനോട് പറഞ്ഞിരുന്നു. ഷാരോൺ അതിവേഗത്തിൽ കാർ ഓടിച്ച് എതിർ ദിശയിൽ വന്ന കാറുകളിലും, സ്കൂട്ടറിലും  ഓട്ടോറിക്ഷയിലുമായി ഏഴ് വാഹനങ്ങളിൽ ഇടിച്ചിരുന്നു. പത്തിലധികം പേർക്ക് പരുക്കേറ്റ അപകടത്തിൽ ഷാരോണിനെതിരെ നരഹത്യാശ്രമത്തിനാണ് കേസ്.

ആദ്യം ശാലോം എന്ന് പേര് തെറ്റിച്ചാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പിന്നീടുള്ള അന്വേഷണത്തിലാണ് യഥാര്‍ഥ പേര് കണ്ടെത്തിയത്. നിയന്ത്രണം വിട്ടുണ്ടായ അപകടമെന്നായിരുന്നു ആദ്യം പൊലീസിന്‍റെ നിഗമനം. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അമിതവേഗത്തില്‍ പായുന്ന കാറിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ചികിത്സയിലായിരുന്ന ഷാരോണിനെ ചോദ്യം ചെയ്തപ്പോഴാണ് ജീവനൊടുക്കാന്‍ കണ്ണടച്ച് വാഹനം ഓടിച്ചതാണെന്ന് പറഞ്ഞത്. 

ENGLISH SUMMARY:

A 63-year-old car passenger, Illickal Rajan of Panakkachira, succumbed to his injuries following a horrific multi-vehicle crash at Chotty near Mundakayam in Kottayam. The tragic collision occurred on November 1 when the accused, Sharon of Kootickal, drove his car at extreme speed with his eyes closed. Sharon crashed into seven vehicles, including oncoming cars, a scooter, and an autorickshaw, leaving more than ten people injured.