TAGS

വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ കുടിശിക ആയതോടെ പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സിന്റെ കൊച്ചി കാക്കനാട്ടെ സ്ഥലം ജപ്തി ചെയ്യാൻ നോട്ടിസ്. കണയന്നൂർ താലൂക്ക് ഡപ്യൂട്ടി തഹസിൽദാറാണ് കമ്പനിക്കു ജപ്തി നോട്ടിസ് നൽകിയത്.  

കോട്ടയം ആസ്ഥാനമായ  പൊതുമേഖല സ്ഥാപനം  ട്രാവൻകൂർ സിമൻസിൻ്റെ  കൊച്ചി കാക്കനാട് വാഴക്കാല ദേശീയകവലയിലുള്ള 2.79 ഏക്കർ സ്ഥലം രണ്ടുമാസത്തിനകം വിൽപന നടത്തി  വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ജൂലൈയിൽ ഉത്തരവിട്ടിരുന്നു. ട്രാവൻകൂർ സിമന്റ്സിലെ മുൻജീവനക്കാരായ നാലു പേർ നൽകിയ ഹർജി തീർപ്പാക്കിയായിരുന്നു ഉത്തരവ്. എന്നാൽ ആനുകൂല്യങ്ങൾ നൽകാൻ കമ്പനി ഒന്നും ചെയ്തില്ല.  തുടർന്നാണു റവന്യു വകുപ്പിനു വേണ്ടി കണയന്നൂർ താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ ട്രാവൻകൂർ സിമന്‍റ്സിന് ജപ്തി നോട്ടിസ് നൽകിയത്. 7.8 ലക്ഷം രൂപയുടെ കുടിശികയാണുളളത്. ഇതിനു പുറമേ 2023 മാർച്ച് മുതൽ 10 ശതമാനം വാർഷിക പലിശയും നൽകണം. സ്ഥലത്തിന്‍റെ വിൽപന എന്ന് നടക്കുമെന്ന് ആർക്കുമറിയില്ല.  ട്രാവൻകൂർ സിമൻസിൽ ചെയർമാനെയും, മാനേജിങ് ഡയറക്ടറെയും യുഡിഎഫ് സർക്കാർ നിയമിച്ചിട്ടുമില്ല. 

ENGLISH SUMMARY:

Travancore Cements land attachment notice issued over unpaid retirement benefits to former employees following a Kerala High Court directive. The revenue department took action after the public sector undertaking failed to clear dues amounting to lakhs of rupees with interest.