നാട്ടിൻപുറത്ത് അന്യമായ തഴപ്പായ നെയ്ത്തിനെ കരകൗശല ഉൽപന്നങ്ങളിലൂടെ വിപണിയില്‍ എത്തിക്കുകയാണ് കോട്ടയം തലയോലപ്പറമ്പിലെ ജവഹർ സോഷ്യൽ വെൽഫയർ സെന്റര്‍. തഴക്ക് ക്ഷാമമില്ലാത്ത വൈക്കത്ത് ഇതുവരെ അഞ്ഞൂറിലധികം വീട്ടമ്മമാരാണ് പരിശീലനം നേടിയതും ഉപജീവനമാര്‍ഗം കണ്ടെത്തിയതും.
തഴയിലെ വിസ്മയങ്ങൾ മാത്രമല്ല, തഴയെ പുതുതലമുറയിലേക്ക് എത്തിക്കുകയാണ് ഇവിടെ. തഴ ചെത്തി സംസ്കരിച്ച് ഉണക്കിയെടുത്ത് ഉല്‍പ്പന്നങ്ങള്‍ തയാറാക്കുകയാണ് വീട്ടമ്മമാര്‍. തഴയില്‍ പതിനഞ്ചിലധികം നിറങ്ങൾ നൽകി ആകർഷകമായ വസ്തുക്കളുടെ നിർമാണം. 187 കരകൗശൗല വസ്തുക്കളാണ് തഴയിൽ നെയ്തൊരുക്കുന്നത്. തഴക്ക് ക്ഷാമമില്ലാത്ത വൈക്കത്ത് ജവഹർ സോഷ്യൽ വെൽഫയർസെന്റര് ഇതിനോടകം അഞ്ഞൂറിലധികം വീട്ടമ്മമാര്‍ക്ക് പരിശീലനം നല്കി.
രണ്ടുമാസത്തെ പരിശീലന പരിപാടിയാണിവിടെ നടക്കുന്നത്. ഒരു ഉല്‍പ്പന്നം ഉണ്ടാക്കാന്‍ മൂന്ന് ആഴ്ചവരെ സമയമെടുക്കും. 30 പേരുടെ ഓരോ ബാച്ച് വീതമാണ് പരിശീലനം. തലയോലപ്പറമ്പിലെയും വൈക്കത്തെയും മറ്റ് സമീപ പഞ്ചായത്തിലെ വീട്ടമ്മമാരുമാണ് പരിശീലനം നേടിയവരില്‍ മിക്കവരും. സ്വന്തം ഭാവനയിലുള്ള വസ്തുക്കൾ തഴയിൽ നിർമിക്കാം. പ്രദര്ശനവില്പ്പനമേളകളിലൂടെയും സൊസൈറ്റികള്‍ മുഖേനയും വിപണനം നടത്താം.