കൊല്ലം അഞ്ചലിൽ കാപ്പാ കേസിൽ നാടുകടത്തപ്പെട്ട, നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഇടയം സ്വദേശി 'നിക്കർ ബിനു' എന്ന ബിനുവിനെ (48) അഞ്ചൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനാണ് അറസ്റ്റ്. ജയിലില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് വീണ്ടും പ്രതിയുടെ അതിക്രമം.

2025ൽ കാപ്പനിയമം ഉൾപ്പെടുത്തി നാടുകടത്തപ്പെട്ട നിക്കർ ബിനു രണ്ടുതവണ കാപ്പ നിയമം ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുകയും വീണ്ടും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇടയം പ്രദേശത്തെ ഗ്രന്ഥശാലയ്ക്ക് നേരെ നടത്തിയ ആക്രമണത്തിനും ഇയാൾക്കെതിരെ കേസുണ്ട്. ജയിലിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇടയം സ്വദേശിനിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് നിലവില്‍ പൊലീസ് ബിനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റിന് പിന്നാലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ പ്രതി ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചായിരുന്നു ഇത്. അഅറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ENGLISH SUMMARY:

Anchal police have re-arrested notorious habitual offender Binu, also known as 'Nikkar Binu', shortly after his release from jail for trespassing into a woman's house and harassing her in Edayam, Kollam. Binu, a 48-year-old criminal who was previously exiled under the Kerala Anti-Social Activities (Prevention) Act (KAPA) in 2025, had repeatedly violated his banishment orders to commit further offenses. Following his arrest, the accused hurled obscenities, exposed himself, and attempted to attack media personnel filming him outside the police station. The police produced him before the local court, which subsequently remanded him to judicial custody.