ഒരു കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷപ്പെടുത്തി പൊലീസ്. രാജസ്ഥാനിലെ ജലവാറിലാണ് നാടിനെ നടുക്കിയ സംഭവം. പെണ്‍കുട്ടികളെ സെക്സ് റാക്കറ്റിന് വിറ്റ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 12 നും 17 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.

ആറ് പെൺകുട്ടികളിൽ അഞ്ച് പേർ ആവർത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ക്ക് ലൈംഗിക രോഗങ്ങള്‍ ഉള്ളതായും വൈദ്യപരിശോധനയില്‍ കണ്ടെത്തി. 

ഒരു പ്രത്യേക ഗോത്ര വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെ സെക്സ് റാക്കറ്റിന് വില്‍ക്കുന്നുണ്ടെന്നും ഇതിന് സൗകര്യമൊരുക്കാന്‍ ബ്രോക്കര്‍മാര്‍ അടക്കമുണ്ടെന്നുമുള്ള വിവരം കഴിഞ്ഞ ദിവസമാണ് പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറംലോകമറിയുന്നത്.

പെണ്‍കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം ഷെൽട്ടർ ഹോമിലേക്ക്മാറ്റി. ലൈംഗിക രോഗങ്ങള്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് വൈദ്യസഹായവും പ്രതിരോധ കുത്തിവയ്പ്പുകളും നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ENGLISH SUMMARY:

Police in Rajasthan's Jhalawar district have rescued six minor girls aged between 12 and 17 after they were sold into a sex racket by their own family members. A preliminary investigation revealed that five of the rescued girls were repeatedly subjected to sexual exploitation, with medical examinations revealing that two of them contracted sexually transmitted diseases. Law enforcement swung into action and registered cases against five individuals, including relatives and brokers from a specific tribal community. The victims have been produced before the Child Welfare Committee and moved to a shelter home, where necessary medical aid and preventive vaccinations are being provided.