chottanikara-murder

TOPICS COVERED

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ ഇരട്ടസഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ വിചിത്ര മൊഴിയുമായി അറസ്റ്റിലായ സജിത. കൊലപാതകത്തിനുള്ള കാരണം ഉൾവിളി എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഭജനക്കെത്തിയ കണ്ണൂർ ചക്കരക്കൽ സ്വദേശി സബിത ആണ് സത്രത്തിൽ കൊല്ലപ്പെട്ടത്. കേസിൽ ഇരട്ട സഹോദരിയായ സജിതയെ ചൊറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സബിത കട്ടിലിൽ നിന്ന് വീണു മരിച്ചുവെന്നായിരുന്നു പ്രതി പൊലീസിനോട് ആദ്യം പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് മരണം എന്ന് തെളിഞ്ഞതോടെയാണ് കരുതൽ തടങ്കലിൽ ഉണ്ടായിരുന്ന സജിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സബിതയുടെ തല ഭിത്തിയിൽ ഇടിക്കുകയും മുഖത്ത് വെള്ളമൊഴിച്ച് ശ്വാസം മുട്ടിച്ചതായും സജിത പൊലീസിന് മൊഴി നൽകിയിരുന്നു. സഹോദരിമാർ തമ്മിലുണ്ടായ തർക്കവും അക്രമവും താൻ അറിഞ്ഞില്ലെന്നും ഉറക്കത്തിലായിരുന്നുവെന്നുമാണ് സുധീർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

കഴിഞ്ഞ 29 നാണ് കണ്ണൂർ സ്വദേശികളായ ഇരട്ട സഹോദരിമാരായ സബിതയും സജിതയും സഹോദരൻ സുധീർ കുമാറിനൊപ്പം ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനക്കെത്തിയത്. സത്രത്തിൽ ഒരു മുറിയിലായിരുന്നു മൂവരും താമസം. കൃത്യം നടന്ന മുറി വൃത്തിയാക്കിയ നിലയിലാണ്. തെളിവ് നശിപ്പിക്കാൻ മുറി വൃത്തിയാക്കിയതാകാമെന്നാണ് പൊലീസിന് സംശയം. ഇതിനാലാണ് സുധീറിനെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ENGLISH SUMMARY:

In a shocking incident at the Chottanikkara Devi Temple rest house, a woman named Sajitha was arrested for murdering her twin sister, Sabitha. During police interrogation, Sajitha offered a bizarre explanation, claiming she committed the murder following an "inner voice" or divine revelation. Although she initially claimed her sister died after falling off the bed, the post-mortem report confirmed that Sabitha died due to suffocation. Consequently, police also arrested their brother, Sudheer, under suspicion of cleaning the room to destroy evidence following the crime.