പ്രതീകാത്മക ചിത്രം

  • വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്ന് 20,81,450 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെന്നാണ് ആരോപണം.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്ന് 20,81,450 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെന്നാണ് ആരോപണം. Also Read: ‘ആരോടും ഒരു കൂസലുമില്ല’; ഭക്ഷണം കഴിക്കാന്‍ മാത്രം വരും’; ശ്രീകാര്യം കൊലക്കേസ് പ്രതിയുടെ ജുവനൈല്‍ ജീവിതം

കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിൽ തിരുവനന്തപുരം സ്വദേശിനിയായ ഹൈമയ്ക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. നേരിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും പിന്നീട് സൗഹൃദം പ്രണയബന്ധമായി വളരുകയും വിവാഹം കഴിക്കാമെന്ന് യുവതി വാഗ്ദാനം നൽകുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.

കാൻസർ ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നതടക്കമുള്ള വിവിധ കാരണങ്ങൾ പറഞ്ഞ് യുവതി പലതവണ പണം ആവശ്യപ്പെട്ടുവെന്നും ആകെ 20,81,450 രൂപ നൽകിയെന്നുമാണ് യുവാവിന്റെ ആരോപണം. പിന്നീട് യുവതിയിൽനിന്ന് വിവരങ്ങളൊന്നും ലഭിക്കാതായതോടെ യുവാവ് തിരുവനന്തപുരത്തെത്തി അന്വേഷിച്ചു. അപ്പോഴാണ് യുവതി വിവാഹിതയാണെന്ന വിവരം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ യുവതി തയാറായില്ലെന്നാണ് ആരോപണം. ഇതോടെയാണ് യുവാവ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) 316(2), 318(4) വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

A woman from Thiruvananthapuram has been booked for allegedly cheating a Kozhikode man of Rs 20.81 lakh by promising to marry him. The two reportedly became acquainted through Instagram despite never meeting in person. The complainant claims she repeatedly requested money, including for cancer treatment. He allegedly discovered later that she was already married. After she reportedly refused to return the money, he filed a complaint with Chevayur Police. A case has been registered under BNS Sections 316(2) and 318(4).