• ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യാപക പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേരളത്തിലും തമിഴ്നാട്ടിലുമായി പത്തിടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും ഹവാല ഇടപാടുകൾ നടന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലുമാണ് നടപടി.

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യാപക പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേരളത്തിലും തമിഴ്നാട്ടിലുമായി പത്തിടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും ഹവാല ഇടപാടുകൾ നടന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലുമാണ് നടപടി. Also Read: രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടു; ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍

ബിഎൽഎം ചെയർമാൻ ആർ. പ്രേംകുമാറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ചെന്നൈ കോയമ്പേടിലുള്ള ബിഎൽഎം ആസ്ഥാന മന്ദിരത്തിലുമാണ് പരിശോധന പുരോഗമിക്കുന്നത്. കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മൂന്നാർ, കോയമ്പത്തൂർ എന്നിവിടങ്ങളിലായാണ് പരിശോധന. തിരുവനന്തപുരം പാറ്റൂരിൽ പ്രേംകുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലും തൃശൂരിലെ രാഗം തിയറ്ററിലും ഇഡി സംഘം പരിശോധന നടത്തി.

ഉയർന്ന പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് സമാഹരിച്ച ഏകദേശം 800 കോടി രൂപ വകമാറ്റിയെന്നാണ് കേസിലെ പ്രധാന ആരോപണം. നിക്ഷേപ കാലാവധി പൂർത്തിയായിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിരവധി നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയിരുന്നു.

പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നേരത്തെ ബിഎൽഎം ചെയർമാൻ ആർ. പ്രേംകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. വീണ്ടും അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടരുന്നതിനിടെയാണ് ഇഡിയുടെ വ്യാപക പരിശോധന.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ഇഡിയുടെ കൊച്ചി യൂണിറ്റ് കഴിഞ്ഞ സെപ്റ്റംബറിൽ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ശേഖരിക്കുക, നിക്ഷേപത്തുകയുടെ ഉറവിടവും പണം വകമാറ്റിയ വഴികളും കണ്ടെത്തുക എന്നിവയാണ് നിലവിലെ പരിശോധനയുടെ പ്രധാന ലക്ഷ്യങ്ങൾ.

ENGLISH SUMMARY:

The Enforcement Directorate has conducted searches at 10 locations across Kerala and Tamil Nadu in connection with the BLM financial fraud case. The investigation focuses on suspected money laundering and hawala transactions involving BLM Chairman R. Premkumar and associated establishments. Around Rs 800 crore collected from investors through promises of high returns was allegedly diverted. Searches include BLM's Chennai headquarters, a hotel in Thiruvananthapuram and Ragam Theatre in Thrissur. The ED is examining financial records to trace the funds and identify possible money laundering activities.