soda-lime

TOPICS COVERED

റസ്റ്ററന്റിലെ തര്‍ക്കത്തിനിടെ ലൈം ജ്യൂസ് ഓര്‍ഡര്‍ ചെയ്ത യുവാവിന് മര്‍ദനം. കൊച്ചി തൈക്കൂടത്താണ് മരട് സ്വദേശിയായ യുവാവിന് മര്‍ദനമേറ്റത്. റസ്റ്ററന്‍റിലെ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു യുവാക്കള്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് മര്‍ദിക്കുകയും സോഡാ കുപ്പികൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. പരുക്കേറ്റ അലന്‍ ജെയിംസ് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകിട്ടാണ് 24കാരന് മര്‍ദനമേറ്റത്.

 

ENGLISH SUMMARY:

Kochi restaurant fight involving a young man ordering lime juice highlights a violent assault in Thaikoodam. The injured youth is currently receiving medical treatment at a hospital in Tripunithura.