മദ്യപിക്കാൻ പണം നൽകാത്തതിന് ഫോർട്ട് കൊച്ചിയിൽ 78കാരിയായ അമ്മയെ മകൻ അടിച്ചുകൊന്നു. അമ്മ ലക്ഷ്മിയെ കൊന്ന മകൻ കണ്ണനെ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി ഏഴിനായിരുന്നു കൊലപാതകം. മദ്യപിക്കാൻ പണം നൽകാത്തതിൽ ദേഷ്യത്തിലായിരുന്ന മകൻ വീട്ടിലെ ഗ്യാസ് സിലിണ്ടർ അമ്മ മറ്റൊരാൾക്ക് എടുത്തുകൊടുത്തത് ചോദ്യം ചെയ്ത് അടിക്കുകയായിരുന്നു. ലക്ഷ്മിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.