സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ എയറോനോട്ടിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള സക്ലേഷ്പൂരിലാണ് ഹിമ എന്ന വിദ്യാര്‍ഥി ജീവനൊടുക്കിയത്. ആണ്‍സുഹൃത്തിനായ നൗഷാദിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിനെത്തുടർന്നുണ്ടായ മാനസിക വിഷമമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. 

സ്കൂള്‍ പഠന കാലത്താണ് ഹിമ നൗഷാദുമായി പ്രണയത്തിലായത്. പിന്നീട് ഹിമ മംഗളൂരുവിലെ കോളേജില്‍ പഠിക്കുന്ന കാലത്തും നൗഷാദ് യുവതിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ ബന്ധത്തെ കുറിച്ച് അറിഞ്ഞ ഹിമയുടെ മാതാപിതാക്കള്‍ എതിര്‍പ്പറിയിച്ചു.

ഇതോടെ ഹിമ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നൗഷാദ് ബന്ധം അവസാനിപ്പിക്കാന്‍ തയാറായില്ല. ഹിമക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. ഡിലീറ്റ് ചെയ്യണമെന്ന് ഹിമ ആവശ്യപ്പെട്ടിട്ടും നൗഷാദ് ഇതിന് തയാറായില്ല. 

പിന്നാലെ ബുധനാഴ്ച വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഹിമ വിഷം കഴിച്ചു. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിയെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരിച്ചു. യുവാവ് കൂടുതൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ബന്ധം തുടരാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായും ആരോപിച്ച് ഹിമയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

An aeronautical engineering student, Hima, tragically died by suicide in Sakleshpur of Hassan district, Karnataka, after her former male friend leaked her private photographs on Instagram. According to the police, Hima had broken off her relationship with the accused, Naushad, following objections from her parents, but he refused to accept the breakup. Despite her repeated demands to delete the private images, Naushad uploaded them to social media and threatened to leak more photos to pressure her into continuing the relationship. Devastated by the harassment and cyber exploitation, Hima consumed poison at her residence and succumbed to her condition while undergoing treatment at a hospital in Hassan.