മദ്യപിക്കാൻ പണം നൽകാത്തതിന് ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ അടിച്ചുകൊന്നു. 78കാരിയായ അമ്മ ലക്ഷ്മിയെ കൊന്ന മകൻ കണ്ണനെ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഏഴിനായിരുന്നു കൊലപാതകം. 

മദ്യപിക്കാൻ പണം നൽകാത്തതിൽ ദേഷ്യത്തിലായിരുന്ന മകൻ. ഈ സമയം വീട്ടിലെ ഗ്യാസ് സിലിണ്ടർ അമ്മ മറ്റൊരാൾക്ക് എടുത്തുകൊടുത്തു.  ഇത് ചോദ്യം ചെയ്ത് മകൻ അമ്മയെ അടിക്കുകയായിരുന്നു. ലക്ഷ്മിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ENGLISH SUMMARY:

Fort Kochi murder case involving a son killing his mother over alcohol money has shocked the local community. The Fort Kochi police have arrested the accused son following the tragic incident at their home.