ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരൻ കാർ മാത്രമല്ല, ബൈക്കും ഓടിച്ചിരുന്നതായി മൊഴി. ജഡ്ജിയുടെ മകൻ ബൈക്ക് ഓടിക്കാറുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരം..
ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരൻ കാർ മാത്രമല്ല, ബൈക്കും ഓടിച്ചിരുന്നതായി മൊഴി. ജഡ്ജിയുടെ മകൻ ബൈക്ക് ഓടിക്കാറുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരം. കുട്ടി ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബൈക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ യാത്ര ചെയ്യുന്ന പതിനേഴുകാരന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചു. Also Read: ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ച് പിതാവ്; നോവായി ദിവ; കണ്ണീരോടെ വിട
കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവും ജഡ്ജിയുമായ വ്യക്തിയുടെ ആലുവയിലെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നതിനായി ഹൈക്കോടതിയുടെ അനുമതിക്കായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. കൊച്ചി ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അതേസമയം, ജയബാലകൃഷ്ണന്റെ മക്കൾ രാത്രി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ENGLISH SUMMARY:
The Crime Branch investigating the Cheranalloor road accident case has seized a luxury motorcycle allegedly used by the 17-year-old accused, in addition to collecting CCTV footage of him riding a bike. Investigators searched the Aluva flat of the accused’s father, a judge, and seized digital devices and CCTV recordings. The team is awaiting High Court permission to arrest the judge. Meanwhile, the family of accident victim Jayabalakrishnan is preparing to approach the High Court after meeting senior police officials.