കാസർകോട്–മുംബൈ ലോകമാന്യതിലക് സ്പെഷൽ ട്രെയിനിൽ കാഴ്ചപരിമിതിയുള്ള യുവതിക്കെതിരെ ലൈംഗിക അതിക്രമശ്രമം. സംഭവത്തിൽ കർണാടക സ്വദേശിയായ 23കാരൻ അയ്യപ്പയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
കാസർകോട്–മുംബൈ ലോകമാന്യതിലക് സ്പെഷൽ ട്രെയിനിൽ കാഴ്ചപരിമിതിയുള്ള യുവതിക്കെതിരെ ലൈംഗിക അതിക്രമശ്രമം. സംഭവത്തിൽ കർണാടക സ്വദേശിയായ 23കാരൻ അയ്യപ്പയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. Also Read: രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു
ട്രെയിനിലെ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിൽ മറ്റ് യാത്രക്കാരില്ലാത്ത സമയത്താണ് പ്രതി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്. കണ്ണൂരിൽനിന്ന് ട്രെയിനിൽ കയറിയ പ്രതി യുവതിയെ തള്ളിയിടുകയും കഴുത്തിനും മുഖത്തും പരിക്കേൽപ്പിക്കുകയും ചെയ്തു.
ഒപ്പമുണ്ടായിരുന്ന ഒൻപത് വയസ്സുകാരനായ മകന്റെ സഹായത്തോടെ എമർജൻസി ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതോടെയാണ് യുവതിക്ക് രക്ഷപ്പെടാനായത്. ട്രെയിൻ നിന്നയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു.
ENGLISH SUMMARY:
A 23-year-old man from Karnataka was arrested by the Railway Police following an alleged sexual assault attempt against a visually impaired woman aboard the Kasaragod–Mumbai LTT Special train. The woman reportedly sustained injuries to her face and neck after being pushed to the ground. With help from her nine-year-old son, she pulled the emergency chain and stopped the train. Police caught the accused as he allegedly tried to escape.