ദസറ ആഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൃഷിയിടത്തിലേക്ക് പോയ സമയം നോക്കിയാണ് തട്ടിക്കൊണ്ട് പോയത്
തെലങ്കാനയിലെ സിദ്ധിപ്പെട്ടില് കൗമാരക്കാരിയെ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ക്കെതിരെ പോക്സോ ചുമത്തി. ദസറ ആഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൃഷിയിടത്തിലേക്ക് പോയ സമയം നോക്കിയാണ് തട്ടിക്കൊണ്ട് പോയത്.
വണ്ടിയില്‍ കുട്ടിയെ ബലമായി കയറ്റിയ ശേഷം അയല്‍ ഗ്രാമത്തിലെത്തിച്ചാണ് പീഡിപ്പിച്ചത്. പിറ്റേന്ന് രാവിലെ വീടിനടുത്ത് ഇറക്കി വിടുകയും ചെയ്തു. ദേഹമാസകലം മുറിവുകളുമായെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് നടന്ന സംഭവം പറഞ്ഞതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴു പേരെയും പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്തവരെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. പ്രതികളും സിദ്ധിപെട്ടിലെ ധൂള്മിത്ത മണ്ഡല് സ്വദേശികളാണ്.
സെപ്റ്റംബറില്‍ മല്ക്രാജ്ഗിരിയില് പത്താംക്ലാസുകാരിയും കൂട്ടബലാല്‍സംഗത്തിനിരയായിരുന്നു. മൂന്ന് ദിവസമാണ് ഒന്‍പത് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
ENGLISH SUMMARY:
A 15-year-old girl was allegedly abducted and gang-raped by a group of seven people in Siddipet district, Telangana, during Dussehra celebrations. According to the report, the accused took advantage of the girl’s parents being away at their agricultural field, forced her into a vehicle, and assaulted her in a neighbouring village before dropping her near her home the following morning. After the injured girl informed her parents, they alerted the police, who subsequently arrested all seven accused. Three of the accused are minors and have been charged under the Protection of Children from Sexual Offences (POCSO) Act and moved to a juvenile home