കൊല്ലത്ത് കുണ്ടറയിൽ വിവാഹ ബ്രോക്കർ ചമഞ്ഞ് തട്ടിപ്പ് നടത്തി യുവതി പിടിയില്‍. ചന്ദനത്തോപ്പ് സ്വദേശിനി ഹസീനയാണ് അറസ്റ്റിലായത്. വിവാഹാലോചനയ്ക്ക് ബ്രോക്കർ എന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമര്‍ദനത്തിനിരയാക്കി ഇയാളുടെ കൈവശമുണ്ടായിരുന്ന നാല് പവനോളം സ്വര്‍ണം ഇവര്‍ കവരുകയായിരുന്നു. 

കേരളപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് മാലയും മോതിരവും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് കവര്‍ന്നത്. ആയിരംതെങ്ങ് സ്വദേശി ബാബുവിനെയാണ് വിളിച്ചുവരുത്തി തട്ടിപ്പിനിരയാക്കിയത്. ബാബുവിന്റെ പരാതിയിൽ പിന്നീട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ജൂൺ മാസത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസില്‍ മുഖ്യപ്രതി ഹസീനയെ പൊലീസ് പിടികൂടി.

 ഹസീനയ്ക്കൊപ്പം രണ്ട് പുരുഷന്‍മാരും തട്ടിപ്പുസംഘത്തിലുണ്ടായിരുന്നു. ഈ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reports that a woman named Haseena was arrested in Kundara for orchestrating a marriage broker scam and robbing a man of four sovereigns of gold. The accused lured the victim to a house under the guise of a marriage proposal and physically assaulted him before stealing his jewelry.