crimenews

TOPICS COVERED

ഓൺലൈനിൽ 1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓർഡർ ചെയ്ത കോന്നി അരുവാപ്പുലം സ്വദേശി സനുവിന് കിട്ടിയത് പ്രീമിയം കുപ്പിയിൽ മൂത്രം. ഷാഡോ ഫാക്സ് ഇന്ത്യയുടെ ഡെലിവറി ബോയ് ആണ് പാക്കറ്റ് എത്തിച്ചത്. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സനു പറഞ്ഞു. 

സനു തന്റെ സുഹൃത്ത് ഓമനക്കുട്ടന് വേണ്ടി ഓൺലൈൻ വഴി ഓർഡർ ചെയ്ത 1000 രൂപയുടെ LED പിക്സൽ ലൈറ്റ് പാക്കറ്റ് തുറന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ഓർഡർ ചെയ്ത സാധനത്തിന് പകരം ഒരു പ്രീമിയം മദ്യക്കുപ്പിയിൽ മനുഷ്യമൂത്രമാണ് യുവാക്കൾക്ക് ലഭിച്ചത്. കൊറിയർ വഴിയാണ് ഇവർക്ക് ഓർഡർ ലഭിക്കുന്നത്. പ്രമുഖ ഡെലിവറി പങ്കാളികളായ 'ഷാഡോഫാക്സ് ഇന്ത്യ' (Shadowfax India) എന്ന കമ്പനിയുടെ ഡെലിവറി ബോയ് ആണ് പാക്കറ്റ് എത്തിച്ചത്. സാധനം കൈപ്പറ്റിയ ഉടൻ തന്നെ ഓർഡർ തുകയായ 1000 രൂപ യുവാക്കൾ ഡെലിവറി ചെയ്ത ആൾക്ക് നൽകുകയും ചെയ്തു.

തുടർന്ന് സാധനം ഉപയോഗിക്കാനായി പാക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോഴാണ് ഉള്ളിൽ ലൈറ്റിന് പകരം മൂത്രം നിറച്ച കുപ്പി കണ്ട് യുവാക്കൾ ഞെട്ടിയത്. കേവലം പണം നഷ്ടപ്പെട്ടതിലല്ല, മറിച്ച് മനുഷ്യവിസർജ്യം നൽകി ഇത്തരത്തിൽ ക്രൂരമായി കബളിപ്പിച്ചതിലും വ്യക്തിത്വത്തെ അധിക്ഷേപിച്ചതിലുമാണ് തങ്ങളുടെ പ്രതിഷേധമെന്ന് യുവാക്കൾ പറഞ്ഞു.

ഇത്തരമൊരു മോശം പ്രവർത്തി ചെയ്തവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സനുവിന്റെയും ഓമനക്കുട്ടന്റെയും തീരുമാനം. കോന്നി പോലീസിലും കൺസ്യൂമർ ഫോറത്തിലും പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ.

led-light-online-scam-konni-sanu:

Malayala Manorama Online News reports that a youth in Konni, Pathanamthitta, received a bottle of human urine instead of the Rs 1,000 LED pixel light he ordered online via Shadowfax India. The victim is planning to take strict legal action by filing complaints with the local police and the consumer forum.