പങ്കാളിയുടെ സ്വകാര്യ ചിത്രങ്ങളും നമ്പറും സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ച യുവാവ് പിടിയില്. പാലക്കാട് സ്വദേശി ഉമർ ഫറൂഖിനെയാണ് കളമശേരി പൊലീസ് പിടികൂടിയത്. യുവതിയുടെ ഫോണിലേക്ക് അപരിചിത നമ്പറുകളില് നിന്ന് ഫോണ് സന്ദേശങ്ങള് വരാന് തുടങ്ങിയതോടെ പരാതി നല്കുകയായിരുന്നു.
രണ്ട് വര്ഷത്തോളമായി യുവതിയുടെ കൂടെ താമസിച്ചുവരികയായിരുന്നു ഇയാള്. യുവതിയുമായി ഇയാള്ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഈയടുത്ത് പണം ആവശ്യപ്പെട്ടപ്പോള് ഇയാള്ക്ക് പണം നല്കാന് യുവതി വിസമ്മതിച്ചു.
ജയമാധവൻ നായരുടെ കൊലയ്ക്കുകാരണം രണ്ടാംവിവാഹശ്രമം; കൂടത്തിൽ തറവാട്ടിലെ ദുരൂഹതകൾക്ക് ഉത്തരം തേടി ക്രൈംബ...
ഇതിന് പിന്നാലെ കുപിതനായ ഇയാള് തന്റെ പക്കലുണ്ടായിരുന്ന യുവതിയുടെ നഗ്നചിത്രങ്ങളടക്കം സ്വകാര്യദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിപ്പിക്കുകയായിരുന്നു. കൂടെ നമ്പറും നല്കി. ഇതോടെ യുവതിയുടെ ഫോണിലേക്ക് നിരവധി കോളുകള് വരാന് തുടങ്ങി. പിന്നാലെ ഇവര് പരാതി നല്കുകയായിരുന്നു.