pennsylvania-crime

TOPICS COVERED

  • പെന്‍സല്‍വാനിയയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി തോക്കുധാരി നടത്തിയ വെടിവെപ്പില്‍ രണ്ട് കുട്ടികളും ഗര്‍ഭിണിയുമടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്നയാളെയും മരിച്ചനിലയില്‍ കണ്ടെത്തി

പെന്‍സല്‍വാനിയയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി തോക്കുധാരി നടത്തിയ വെടിവെപ്പില്‍ രണ്ട് കുട്ടികളും ഗര്‍ഭിണിയുമടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്നയാളെയും മരിച്ചനിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. 

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് നാടിനെ നടുക്കിയ സംഭവം. എറി നഗരത്തിലെ വീട്ടിൽ ഒരാള്‍ തോക്കുമായി കയറുന്നത് കണ്ട ചിലര്‍ പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ പൊലീസ് എത്തുമ്പോഴേക്കും എല്ലാവരും കൊല്ലപ്പെട്ടിരുന്നു. വീടിനുള്ളിൽ തോക്കുധാരിയോടൊപ്പം മറ്റ് ചിലര്‍ കൂടി ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും ബന്ധുക്കളാണ്. 

കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും എന്നാല്‍ മെന്‍റല്‍ ഹെല്‍ത്തിന്‍റെ പ്രാധാന്യമാണ് ഇതിലൂടെ മനസിലാകുന്നതെന്നും പൊലീസ് മേധാവി റിക്ക് ലോറ പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ രണ്ട് സ്ത്രീകളുടെ ശരീരം വീടിന് പുറത്ത് കിടക്കുന്ന നിലയിലായിരുന്നു. 51ഉം 37ഉം വയസുള്ളവരാണ് ഇരുവരും. വെടിയേറ്റശേഷം ഇവര്‍ സഹായംതേടി പുറത്തേക്ക് പോയതാകാമെന്ന് പൊലീസ് പറഞ്ഞു. 

ഒന്നാം നിലയിലാണ് അഞ്ചും ഒന്നും വയസുള്ള രണ്ട് കുട്ടികളെ കണ്ടെത്തിയത്. 24ഉം 44ഉം വയസുള്ള രണ്ട് സ്ത്രീകളെയും 19 ഉം 21 ഉം വയസുള്ള രണ്ട് പുരുഷന്മാരെയും രണ്ടാം നിലയിലും പടിക്കെട്ടിലുമായാണ് കണ്ടെത്തി. വെടിയുതിർത്തയാളെയും കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ ഒരാൾ എട്ട് മാസം ഗർഭിണിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

A horrific mass shooting in Pennsylvania left eight people dead, including two young children and an eight-month pregnant woman, before the suspected gunman died by suicide. Police responded to emergency calls on Friday afternoon regarding an armed intruder entering a home in Erie, but arrived to find all victims dead inside and outside the residence. Authorities confirmed that all but one of the victims were related, and while the exact motive remains unclear, police chief Rick Craig emphasized that the tragedy highlights the critical importance of mental health. Investigators recovered bodies across different areas of the house, including two women outside, two children on the first floor, four adults on the second floor and stairs, and the gunman himself