• സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നത് കണ്ട പിതാവ് പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങി പൊട്ടിക്കുകയും അമ്മയുടെ സാന്നിധ്യത്തിൽ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറയുന്നു. കുറ്റകൃത്യം പൊലീസില്‍ പറയാതിരിക്കാന്‍ അമ്മ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട് പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. അമ്മയുെട സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ പിതാവ് ഉപദ്രവിച്ചത്. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മാതാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സുഹൃത്തിനോട് ഫോണിലൂടെ സംസാരിച്ചെന്ന് ആരോപിച്ചാണ് പതിനാലുകാരിയെ മാതാപിതാക്കള്‍ ഉപദ്രവിച്ചത്. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള അഞ്ജാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 

കുട്ടി പൊലീസിനെ വിളിച്ചതോടെയാണ് കുറ്റകൃത്യം പുറംലോകമറിയുന്നത്. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും കുട്ടിയെ ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. 

സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നത് കണ്ട പിതാവ് പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങി പൊട്ടിക്കുകയും അമ്മയുടെ സാന്നിധ്യത്തിൽ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറയുന്നു. കുറ്റകൃത്യം പൊലീസില്‍ പറയാതിരിക്കാന്‍ അമ്മ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. 

സെപ്റ്റംബര്‍ പതിനഞ്ച് മുതല്‍ ഒക്ടോബര്‍ വരെ പതിനെട്ട് ദിവസങ്ങളിലായി അഞ്ച് തവണയിലേറെ പിതാവ് തന്നെ പീഡിപ്പിച്ചതായി കുട്ടി പൊലീസിനോട് പറഞ്ഞു.  ബന്ധുവിന്‍റെ വീട്ടിലെത്തിയ കുട്ടി 112 എന്ന അടിയന്തര നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിച്ചതോടെയാണ് പൊലീസ് വിവരമറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തുകയും മാതാപിതാക്കൾക്കെതിരെ കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ENGLISH SUMMARY:

In a shocking incident reported in Anjar, Kutch district, Gujarat, a father was arrested for repeatedly sexually assaulting his 14-year-old minor daughter over an 18-day period. The mother actively aided the crime by recording explicit photos and videos of the abuse on her mobile phone to intimidate the victim. The horrific abuse reportedly began after the parents confronted and physically assaulted the teenager for speaking with a friend over the phone. The crime was brought to light when the survivor managed to reach a relative's home and dial emergency helpline numbers, prompting police to arrest both parents and recover the recorded media evidence.