കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏഴ് വയസ്സുള്ള കുഞ്ഞുമായി വേമ്പനാട്ടുകായലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച 27-കാരിയായ യുവതിയെ കല്ലറ പൊലീസ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. തണ്ണീർമുക്കം ബണ്ടിലാണ് യുവതിയും കുഞ്ഞും അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.  സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ രാജനും ജോസ് മാത്യുവും കല്ലറ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് എസ്ഐ അജയ്കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, നിയാസ്, രാജീമോൾ എന്നിവർ സ്ഥലത്തെത്തി. പൊലീസ് സംഘം സമയോചിതമായി ഇടപെട്ട് യുവതിയെയും കുഞ്ഞിനെയും വെള്ളത്തിലേക്ക് ചാടുന്നതിന് മുമ്പുതന്നെ സുരക്ഷിതമാക്കി.

ആവശ്യമായ സഹായവും തുടർനടപടികളും പൊലീസ് സ്വീകരിച്ചു.

ENGLISH SUMMARY:

A 27-year-old woman and her seven-year-old child were heroically rescued by Kallara police from Vembanad Lake after they attempted to end their lives due to family issues. The timely intervention prevented a tragic outcome, showcasing the dedication of the police force in safeguarding citizens.